വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി

rape 49358woman raped at ranni

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ വെച്ചുച്ചിറ സ്വദേശി അജേഷിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം കടുതുരുത്തി സ്വദേശിനിയാണ് പരാതിക്കാരി. ദുബായിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ അജേഷ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു. തുടർന്ന് ദുബായിൽ എത്തിയിട്ടും അജേഷ് യുവതിക്കൊപ്പമായിരുന്നു താമസം. അടുത്തിടെ അജേഷിന്റെ വാട്ട്‌സാപ്പിൽ നിന്നാണ് നാട്ടിൽ വേറെ വിവാഹം കഴിച്ചത് യുവതി അറിയുന്നത്. ഇതേ തുടർന്ന് ഇരുവരും വാക്കുതർക്കമായി.

woman raped at ranni

NO COMMENTS

LEAVE A REPLY