മരങ്ങള്‍ വെട്ടുന്നത് തടഞ്ഞ യുവതിയെ ചുട്ടുകൊന്നു

രാജസ്ഥാനില്‍ മരം വെട്ടുന്നത് തടഞ്ഞ യുവതിയെ നാട്ടുകാര്‍ ചുട്ടുകൊന്നു. ജോധ് പൂരിലാണ് സംഭവം. മാരകമായി പൊള്ളലേറ്റയുവതി ഇന്ന് രാവിലെയാണ് മരിച്ചത്. ലളിത എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. റോഡ് വികസനത്തിന്റെ ഭാഗമായാണ് മരം മുറിച്ചത്. ലളിത ഇതിനെതിരെ പ്രതിഷേധം നയിച്ചു.

തുടര്‍ന്ന് ആളുകള്‍ ലളിതയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ രൺവീർ സിങ് എന്നയാളുൾപ്പെടെ 10 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

NO COMMENTS

LEAVE A REPLY