കേരളം ആക്രമിക്കാന്‍ ഐഎസ് പദ്ധതി ഇട്ടിരുന്നു

isis

കേരളത്തില്‍ ആക്രമണം നടത്താന്‍ ഐഎസ് പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍. രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്ന കൊച്ചിയിലെ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടന്നിരുന്നു. ഐഎസുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാസര്‍കോട് സ്വദേശിയെ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
കൊച്ചിയില്‍ നടന്ന ഇസ്ലാമിക സംഘടനയുടെ പരിപാടിയിലാണ് ആക്രമണം നടത്താന്‍ പദ്ധതി ഇട്ടത്. ടൈസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

മുസ്ലീം സംഘടനകള്‍ക്ക് പുറമെ കേരളത്തിലെ ഹിന്ദു നേതാക്കളേയും ഐഎസ് ലക്ഷ്യമിട്ടിരുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY