പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍

എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് പുറമെ പ്ലസ്ടു ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍. മോഡല്‍ പരീക്ഷയ്ക്ക് ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 43മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചിരിക്കുന്നത്.

തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ വിതരണം ചെയ്ത മോഡല്‍ പേപ്പറുകളാണ് അതേ പടി പകര്‍ത്തിയത്. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയാണ് മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയിരുന്നത്. ഈമാസം 21നാണ് പരീക്ഷ നടന്നത്.

NO COMMENTS

LEAVE A REPLY