എയര്‍ ഇന്ത്യയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി ശിവസേന

രവീന്ദ്ര ഗെയ്ക്വാദ് എംപിയെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയ എയര്‍ ഇന്ത്യയുടെ നടപടിയ്ക്കെതിരെ ശിവസേന രംഗത്ത്. അവകാശലംഘനത്തിന് എതിരെ എയര്‍ ഇന്ത്യയ്ക്കെതിരെ കേസ് കൊടുക്കാനാണ് ശിവസേനയുടെ തീരുമാനം.

എംപി എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ ചെരുപ്പ് ഊരി അടിച്ചതിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകളില്‍ യാത്രചെയ്യുന്നതിന് വിലക്ക് വിമാനകമ്പനികള്‍ ഏര്‍പ്പെടുത്തി. ഇതിനെതിരെയാണ് ഇപ്പോള്‍ ശിവസേന രംഗത്ത് വന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY