എൻസിപി യോഗം ഇന്ന്

NSP meeting today

എ.കെ. ശശീന്ദ്രെൻറ രാജിയെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടർനിലപാടുകളും ആലോചിക്കുന്നതിന് എൻ.സി.പി സംസ്ഥാന നേതൃയോഗം ഇന്ന്  ചേരും. അടുത്ത മന്ത്രിയെ തീരുമാനിക്കേണ്ടത് എൻ.സി.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതോടെ അവരുടെ മുന്നിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.

പാർട്ടിയുടെ മറ്റൊരു എം.എൽ.എയായ തോമസ് ചാണ്ടിക്കാണ് ഇതോടെ സാധ്യത തെളിയുന്നത്. എന്നാൽ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫ് സംസ്ഥാനനേതൃത്വത്തിന്റേതും ആയിരിക്കും.

NSP meeting today

NO COMMENTS

LEAVE A REPLY