ജവാന്‍ ആത്മഹത്യ ചെയ്ത സംഭവം; മാധ്യമപ്രവര്‍ത്തകയ്ക്കതിരെ കേസ്

കൊല്ലം സ്വദേശി സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കതിരെ കേസ്. നിരോധിത മേഖലയില്‍ അനധികൃതീമായി പ്രവേശിച്ചതിനും അഭിമുഖം നടത്തിയതിനുമാണ് കേസ്. ക്വിന്റ് എന്ന വെബ്സൈറ്റിലെ ലേഖിക പൂനം അഗര്‍വാളിനെതിരെയാണ് കേസ് എടുത്തത്.

കൊല്ലം സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവാണ് ആത്മഹത്യ ചെയതത്. ജവാന്റെ സംഭാഷണം പൂനം ഒളി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സൈന്യം നല്‍കി പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോ ദൃശ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്.

NO COMMENTS

LEAVE A REPLY