ദേശീയപാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

woman corpse found near national highway

ബി.പി.എൽ. കൂട്ടുപാതയിൽ ദേശീയപാതയ്ക്കരികിൽ സർവീസ് റോഡിനരികിലെ ചാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.

വാഹനമിടിച്ച് മരിച്ചുവെന്നാണ് പ്രാഥമികനിഗമനം. എന്നാൽ, മൃതദേഹം കണ്ടതിനും 50അടി അകലെ റോഡിൽ രക്തം പുരണ്ടിട്ടുണ്ട്. ഇക്കാരണത്താൽ വാഹനമിടിച്ചശേഷം ആരെങ്കിലും ചാലിലേക്ക് കൊണ്ടിട്ടതാവുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

woman corpse found near national highway

NO COMMENTS

LEAVE A REPLY