അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമവായമായി തീരുമാനം എടുക്കുമെന്നും അത് ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം. സംസ്ഥാനത്തെ അറവ് ശാലകള്‍ പൂട്ടും. ഹരിത ട്രൈബ്യൂണലും ഇത് തന്നെയാണ് ആവശ്യപ്പെടുന്നതന്നുെ ആദിത്യനാഥ് പറയുന്നു.

നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശില്‍ ജീവിക്കാം.. അല്ലാത്തവര്‍ ഇവിടം വിട്ട് പോകണമെന്നും ആദിത്യ നാഥ് പറഞ്ഞു.

NO COMMENTS

LEAVE A REPLY