വനംവകുപ്പ് ചെക്ക് പോസ്റ്റ് കാട്ടാനക്കൂട്ടം തകർത്തു

checkpost

പൂയംകുട്ടിയ്ക്ക് സമീപം ബ്ലാവനയിൽ വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് കെട്ടിടം ആനക്കൂട്ടം തകർത്തു. നിർമ്മാണത്തിലിരുന്ന ചെക്ക്‌പോസ്റ്റാണ് ആനക്കൂട്ടം തകർത്തത്. കെട്ടിടത്തിന് സമീപം ടെന്റ് കെട്ടി താമസിച്ചിരുന്ന തൊഴിലാളികൾ പുഴയിൽ ചാടി രക്ഷപ്പെട്ടു. പൂയം കുട്ടി പുഴയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

പൂയം കുട്ടി പുഴയിൽ വെള്ളം കുടിക്കാൻ ഇറങ്ങിയ ആനക്കൂട്ടത്തിന്റെ മുകളിലേക്ക് ചെക്ക് പോസ്റ്റ് ഭിത്തിയിലെ സിമന്റ് കട്ട മറിഞ്ഞു വീണതോടെ പരിഭ്രാന്തിയിലായ ആനക്കൂട്ടം പോസ്റ്റ് തകർക്കുകയായിരുന്നു. മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതോടെ ഉണ്ടായതെന്ന് കരാറുകാരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY