എന്തുകൊണ്ട് വിജിലൻസ് ഡയറക്ടറെ മാറ്റുന്നില്ല : ഹൈക്കോടതി

jacob thomas

വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി. വിജിലൻസ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്ത് വിജിലൻസ് അനാവശ്യ ഇടപെടൽ നടത്തുകയാണെന്നും കോടതി വാക്കാൽ പറഞ്ഞു.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ നിലനിർത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും സർക്കാർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു. വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാർശങ്ങൾ.

NO COMMENTS

LEAVE A REPLY