തടവ് പുള്ളികളെ വിട്ടയക്കാനുള്ള നടപടി ഹൈകോടതി തടഞ്ഞു

High-Court-of-Kerala

തടവ് പുള്ളികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. തടവ് പുള്ളികളെ വിട്ടയക്കാനുള്ള നടപടി താൽക്കാലികമായി കോടതി തടഞ്ഞു. കേരളത്തിലെ ഓരോ ആഘോഷങ്ങൾ വരുമ്പോഴും തടവുകാരെ വിട്ടയക്കുന്നത് ഉചിതമാണോ എന്നും കോടതി ചോദിച്ചു.

തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ഗൈഡ്‌ലൈനും മാനുവലും ഹാജരാക്കണമെന്നും കോടതി. കേസ് ഏപ്രിൽ 12 ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ നടപടിയ്‌ക്കെതിരെ തൃശൂർ സ്വദേശി പി ഡി ജോസഫ് നൽകിയ ഹർജിയിലാണ് ഇടപെടൽ.

NO COMMENTS

LEAVE A REPLY