കൊച്ചിയില്‍ നിര്‍മ്മാതാവിനെ ആക്രമിച്ച കേസ്;നാല് പേര്‍ അറസ്റ്റില്‍

producer attacked

കൊച്ചിയില്‍ നിര്‍മ്മാതാവ് മഹാസുബൈര്‍ അടക്കം മൂന്ന് പേരെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ഇവര്‍ക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തു.
ആകാശ മിഠായി സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.  നിർമാതാവായ മഹാ സുബൈർ, പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു.

തലയ്ക്കും വലതു ചെവിക്കും പരിക്കേറ്റ സുബൈറിനെയും തലക്ക് മാരകമായി ക്ഷതമേറ്റ സെക്യൂരിറ്റി ജീവനക്കാരനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

NO COMMENTS

LEAVE A REPLY