പെസഹാ ദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടതില്ലെന്ന് സീറോ മലബാർ സഭ

zero malabar sabha

പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന് സിറോ മലബാർ സഭ. ഇത് സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സർക്കുലർ പുറത്തിറക്കി. പരമ്പരാഗത രീതിയിൽ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും കാലുകൾ കഴുകിയാൽ മതിയെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ആഗോള കത്തോലിക്ക സഭയിൽ 2000 വർഷത്തോളമായി നിലനിന്ന പാരമ്പര്യങ്ങളെ മാറ്റി സ്ത്രീകളുടെയും കാൽ കഴുകണമെന്ന് നിർദ്ദേശിച്ചത് ഫ്രാൻസിസ് മാർപ്പാപ്പയാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം കാൽ കഴുകലിന് സ്ത്രീകളെ കൂടി പരിഗണിക്കണമെന്ന് കാട്ടി വത്തിക്കാൻ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാൽ സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെൻ തോമസിൽ ചേർന്ന സിനഡ് മാർപാപ്പയുടെയും കർദ്ദിനാൾ സംഘത്തിന്റെയും നിർദ്ദേശം തള്ളി. പൗരസ്ത്യ സഭകളുടെ ആരാധന ക്രമത്തിൽ കാൽകഴുകൽ ശ്രുശുഷയ്ക്ക് പ്രത്യേക പദവിയാണ് ഉള്ളത്. ഇതിനെ തള്ളിക്കളയാനാകില്ലെന്നും സീറോ മലബാർ സഭ.

NO COMMENTS

LEAVE A REPLY