ചൂട് താങ്ങാനാകാതെ മഹാരാഷ്ട്രയിൽ 5 പേർ മരിച്ചു

hot in india

ചൂട് താങ്ങാനാകാതെ മഹാരാഷ്ട്രയിൽ അഞ്ച് പേർ മരിച്ചു. 40 ഡിഗ്രിയ്ക്ക് മുകളിലാണ് മഹാരാഷ്ട്രയിൽ അനുഭവപ്പെടുന്ന താപനില. 46.5 ഡിഗ്രിയാണ് ഇതുവരെ അനുഭവപ്പെട്ടതിൽ ഏറ്റവും കൂടിയ താപനില.

വേനൽ അവസാനിക്കാൻ രണ്ട് മാസം ബാക്കി നിൽക്കെ രാജ്യം ചുട്ട് പൊള്ളുകയാണ്. രാജസ്ഥാനിലെ ബാർമെറിൽ 43.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഹരിയാനയിലെ നർനോലിൽ 42 ഡിഗ്രി സെൽഷ്യസുമാണ് ചൂട്.

NO COMMENTS

LEAVE A REPLY