സഹകരണ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 8000 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ: ശരത് പവാർ

sharad-pawar

രാജ്യത്തെ സഹകരണ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 8000 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ ഉപയോഗിക്കാനാകാതെ കെട്ടിക്കിടക്കുന്നതായി എൻസിപി അധ്യക്ഷൻ ശരത് പവാർ. കാർഷിക വായ്പ നൽകുന്നതിനെ ഇത് കാര്യമായി ബാധിക്കുമെന്നും ശരത് പവാർ രാജ്യസഭയിൽ പറഞ്ഞു.

ഇത് കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകും. നിരോധിച്ച നോട്ടുകൾ നിക്ഷേപിക്കാൻ റിസർവ്വ് ബാങ്ക് അനുവാദം നൽകാത്തത് രാജ്യത്തെ റാബി കർഷകർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും ശരത് പവാർ വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെയാണ് നോട്ടുകൾ കെട്ടിക്കിടക്കുന്നത് ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY