ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത; ഉദ്ഘാടനം ഏപ്രിൽ 2 ന്

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചെനാനി-നശ്രി എന്ന ഈ ടണൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക.

ഉധംപുർ ജില്ലയിലെ ചെനാനിയിൽആരംഭിച്ച്, റംബാൻ ജില്ലയിലെ നശ്രിയിൽ അവസാനിക്കുന്ന ഈ തുരങ്കം ഹിമാലയത്തെ തുളച്ച് കടന്നുപോകുന്നു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയാണിത്.

ജമ്മുവിൽനിന്ന് ശ്രീനഗറിലേയ്ക്കുള്ള ദേശീയപാത 44ൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന ഈ തുരങ്കപാത സമുദ്രനിരപ്പിൽനിന്ന് 1,200 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

indias longest underground passage

സവിശേഷതകൾ :

1. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഈ ഭൂഗർഭ പാതയുടെ നീളം 9.2 കിമി ആണ്. നോർവേയിലാണ് ലോകത്തെ ഏറ്റവും നീളമുള്ള ഹൈവേ ടണൽ സ്ഥിതി ചെയ്യുന്നത്. നീളം 24.51 കിമി.

2. പാത വന്നതോടെ ജമ്മു കാശ്മീരും ശ്രീനഗറും തമ്മിലുള്ള ദുരം 30.11 കിമി കുറഞ്ഞു. ഇതിലൂടെ ദിവസേന 27 ലക്ഷത്തിന്റെ ിന്ധനമാണ് ലാഭിക്കാനാവുക.

3. ഇതോടെ ജമ്മു കാശ്മീരിനും ശ്രീ നഗറിനും ഇടയിലുള്ള യാത്രാ ദൂരം രണ്ടര മണിക്കൂറായി കുറഞ്ഞു.

indias longest underground passage

4. 3,720 കോടിയാണ് തുരങ്കപാത നിർമ്മിക്കാൻ വേണ്ടി വന്ന തുക. തുരങ്കത്തിനായി കണ്ക്കുകൂട്ടിയ തുകയിൽ നിന്നും 1,200 കോടി അധികമാണ് നിർമ്മാണം പൂർത്തീകരിക്കാൻ വേണ്ടി വന്നത്.

5. മെയ് 23 നാണ് പാതയുടെ നിർമ്മാണം ആരംഭിച്ചത്.

6. ടണലിൽ കൺട്രോൾ കമ്മ്യൂണിക്കേഷൻ, വെന്റിലേഷൻ, വീഡിയോ സർവെയിലൻസ്, പവർ സപ്ലൈ, എസ്ഓഎസ് കോൾ ബോക്‌സ്, ഫയർ ഫൈറ്റിങ്ങ് ആന്റ് ആക്‌സിഡന്റ് ഡിറ്റക്ഷൻ, എഫ്.എം സിഗ്നൽ റിപീറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

indias longest underground passage

7. ജമ്മു-ശ്രീനഗർ ഹൈവേയുടെ 286 കിമി ഉള്ള നാലുവരി പാത പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമ്മിച്ചത്.

8. 50 കിമി ആണ് പാതയിലെ സ്പീഡ് ലിമിറ്റ്.

Subscribe to watch more

indias longest underground passage

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews