കൊട്ടിയൂർ പീഡനം; രണ്ട് പ്രതികൾകൂടി കീഴടങ്ങി

nuns-kottiyur rape case

കൊട്ടിയൂർ പീഡനക്കേസിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ എന്ിവരാണ് ഇന്ന രാവിലെ പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ എൻ സുനിൽ കുമാർ മുമ്പാകെ കീഴടങ്ങിയത്.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നവജാത ശിശുവിനെ ആശുപത്രിയിൽനിന്ന് അനാഥാലയത്തിലേക്ക് കടത്താൻ മുഖ്യപ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നുവെന്നുമാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. കേസിലെ രണ്ടാംപ്രതി തങ്കമ്മ നെല്ലിാനിയുടെ മകളാണ് സിസ്റ്റർ ലിസ്മരിയ.

NO COMMENTS

LEAVE A REPLY