മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; വൃദ്ധ മരിച്ചു

fire

എറണാകുളം, തൃപ്പൂണിത്തുറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു. പരേതനായ പുതിയകാവ് വേക്കൽ തോമസിന്റെ ഭാര്യ ക്ലാരമ്മ തോമസാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മകൾക്കും മകളുടെ ഭർത്താവിനുമൊപ്പം താമസിക്കുകയായിരുന്നു ഇവർ. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചുവെങ്കിലും ക്ലാരമ്മയെ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

NO COMMENTS

LEAVE A REPLY