ഏഴ് വിമാനത്താവളങ്ങളില്‍ ഹാന്റ് ബാഗില്‍ നാളെമുതല്‍ ടാഗ് ഇല്ല

കൊച്ചിയടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ ഏപ്രിൽ ഒന്നുമുതൽ വിമാനത്തിലെ ഹാൻഡ് ബാഗേജിൽ ടാഗ് പതിക്കുന്നത് ഉണ്ടാകില്ലെന്ന് സിഐ.എസ്.എഫ് അറിയിച്ചു. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, കൊച്ചി, അഹ്മദാബാദ് എന്നീ രാജ്യത്തെ പ്രധാന ഏഴ് വിമാനത്താവളങ്ങളിലാണ് ഇത് നടപ്പില്‍ വരുന്നത്. ഹാൻഡ്ബാഗേജിൽ ടാഗ് ഒഴിവാക്കണമെന്ന് വ്യോമയാന സുരക്ഷാ ബ്യൂറോ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. എന്നാൽ, പകരം സുരക്ഷാസംവിധാനം ഒരുക്കാനുള്ള കാലതാമസം മൂലമാണ് സി.െഎ.എസ്.എഫ് നടപടി വൈകിപ്പിച്ചത്. ബാഗേജ് സ്കാനും മറ്റ് സുരക്ഷാ പരിശോധനകളും തുടരും. ടാഗുകളില്‍ സീല്‍ പതിക്കുമ്പോള്‍ സമയം വൈകുന്നതായി പരാതി വ്യാപകമായിരുന്നു

NO COMMENTS

LEAVE A REPLY