പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

kottiyur rape convicts should surrender within 5 days

കുറുപ്പംപടിയില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധു ശേഖര്‍, ജോയി എന്നിവരാണ് അമ്മയോടൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപികയാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. മൂന്ന് പേര്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍, ബാലനീതി നിയമം, എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. മൂവരേയും റിമാന്റ് ചെയ്തിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY