‘മാപ്പ് വേണ്ട, മാന്യത മതി’

ഫോൺ സംഭാഷണ വിവാദത്തിന് നേതൃത്വം നൽകിയ വിവാദ ചാനലിന്റെ സിഇഒ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വനിതാ പ്രവർത്തകരുടെ മാർച്ച്. വനിതാ മാധ്യമ പ്രവർത്തകരുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മയായ നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചാനലിന്റെ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ മാർച്ച് നടത്തിയത്.

17498644_10155866946805190_8734084015405671993_nതിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് വനിതാ മാധ്യമപ്രവർത്തകർ മാർച്ച് നടത്തി. വനിതാ മാധ്യമ പ്രവർത്തകരുടെ അഭിമാനം കെടുത്തുന്ന പ്രവർത്തികളിൽനിന്ന് ചാനലുകൾ പിന്മാറണമെന്നും സ്ത്രീകളെ ഉപയോഗിച്ചുള്ള സ്റ്റിങ് ഓപ്പറേഷനുകൾ നിയന്ത്രിക്കാനുള്ള സംവിധാനം സർക്കാർ നടപ്പിലാക്കണമെന്നും പ്രതിഷേധകർ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY