മന്ത്രിസ്ഥാനമാണ് വലുതെന്ന് കരുതുന്നില്ല: ശശീന്ദ്രൻ

SASEENDRAN

മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് എ കെ ശശീന്ദ്രൻ എംഎൽഎ. തനിക്ക് പകരം എൻസിപിയുടെ എംഎൽഎ തോമസ് ചാണ്ടി മന്ത്രിയാകട്ടെ എന്നും ശശീന്ദ്രൻ. വീണ്ടും മന്ത്രിയാകാനുള്ള ചർച്ചയ്ക്ക് താൻ മുൻ കയ്യെടുക്കില്ല. മന്ത്രിസ്ഥാനമാണ് വലുതെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

രാജി വയ്ക്കുക എന്ന തീരുമനം ശരിയായിരുന്നു. മന്ത്രിമാരെ സംരക്ഷിക്കലല്ല. രാഷ്ട്രീയം സംരക്ഷിക്കലാണ് എൽഡിഎഫ് നയം. രാഷ്ട്രീയ ധാർമ്മികതയ്ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY