ചാനൽ മേധാവി അടക്കം 9 പേർക്കെതിരെ എഫ്‌ഐആർ

AJITH CEO

ഫോൺ സംഭാഷണ വിവാദത്തിൽ ചാനൽ മേധാവി അടക്കം 9 പേർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. ഐടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി.

ശശീന്ദ്രനെതിരായ അശ്ലീല ഫോൺ സംഭാഷണ ആരോപണത്തിൽ ചാനൽ ഖേദം പ്രകടിപ്പിക്കുകയും സ്റ്റിങ് ഓപ്പറേഷനാണു നടത്തിയതെന്ന് ചാനൽ മേധാവി തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. മന്ത്രിയെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി സംസാരിച്ചുവെന്നായിരുന്നു ചാനലിന്റെ അവകാശ വാദം. ഇത് കഴിഞ്ഞ രാത്രി ചാനൽതന്നെ തിരുത്തുകയും മാപ്പ് ചോദിക്കുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY