ആരോപണങ്ങൾ തെളിയിക്കാൻ കഴിയും: ജ. കർണ്ണൻ

justice karnan justice karnan supreme court

കോടയിലക്ഷ്യ കേസിൽ ജസ്റ്റിസ് കർണ്ണന് സുപ്രീം കോടതിയുടെ വിമർശനം. കർണൻ അനുസരണക്കേട് കാട്ടി. നോട്ടീസ് അയച്ചിട്ട് എന്തുകൊണ്ട് ഹാജരായില്ല. മാപ്പ് പറയാമെന്നും അല്ലാത്ത പക്ഷം കേസുമായി മുന്നോട്ട് പോകാമെന്നും കോടതി. സുപ്രീം കോടതിയ്ക്ക് മുന്നിൽ ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമർശനം.

ജസ്റ്റിസ് കർണ്ണൻ ചെയ്യുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും അതിനാൽ ഇത് അച്ചടക്കലംഘനമാകുന്നില്ലെന്നുമാണ് അറ്റോർണി ജനറൽ വാദിച്ചത്.

അതേസമയം കർണ്ണന്റെ മാനസിക നില ശരിയല്ലെന്നും അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് ധാരണ ഇല്ലെന്നും കോടതി എ ജിയ്ക്ക് മറുപടി നൽകി.

ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ എഴുതി നൽകണമെന്ന് കോടതി കർണ്ണനോട് നിർദ്ദേശിച്ചു. തന്നെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കർണ്ണൻ കോടതിയിൽ ആവശ്യപ്പെട്ടു. അതിന് കോടതി തയ്യാറായില്ല.

തന്റെ പോരാട്ടം കോടതിയ്ക്ക് എതിരെയല്ല, മദ്രാസ് ഹൈക്കോടതിയിൽ നിലനിൽക്കുന്ന അഴിമതിയ്ക്ക് എതിരാണെന്നും ആരോപണങ്ങൾ തെളിയിക്കാൻ കഴിയുമെന്നും കർണ്ണൻ കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിമാരെ പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണ്ണനെതിരെ കോസെടുത്തത്.

NO COMMENTS

LEAVE A REPLY