സാനിട്ടറി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണം: മനേകാ ഗാന്ധി

maneka gandhi

പരിസ്ഥിതി സൗഹൃദവും ജീർണ്ണിക്കുന്നതുമായ സാനിറ്ററി നാപ്കിനുകൾക്ക് ചരക്കു സേവന നികുതിയിൽ 100ശതമാനം കിഴിവ് നൽകണമെന്ന് മനേകാഗാന്ധി. ഇക്കാര്യം ഉന്നയിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് മനേകാ ഗാന്ധി കത്ത് നല്‍കി. ലോക് സഭാ എം.പി സുഷ്മിത ദേവും ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സുഷ്മിതയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാമ്പയില്‍ വഴി മനേകാ ഗാന്ധിയ്ക്ക് കത്ത് നല്‍കയിരുന്നു. change.org എന്ന സംഘടനയിലൂടെ നല്‍കിയ പരാതിയില്‍ 2.1 ലക്ഷം പേരാണ്  ഒപ്പുവച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY