ജേക്കബ് തോമസിനെ മാറ്റിയതിൽ നിഗൂഢതയുണ്ട്‌: ചെന്നിത്തല

ramesh chennithala

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതിൽ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് തത്തയ്ക്ക് പിണറായി വിജയൻ ചരമഗീതം പാടി. അഴിമതി വിരുദ്ധത എന്നും പറഞ്ഞ് സർക്കാർ പറ്റിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലൻസിന്റെ ചുമതല നൽകിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും എസ്എസ്എൽസി ചോദ്യപേപ്പർ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎക്കാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY