പെരിയാറിൽ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം കൈ അറുത്തുമാറ്റി, മുഖം വികൃതമാക്കിയ നിലയിൽ

mystery revolves around the dead body got from periyar one killed gunda attack malappuram inhabitant soujath dead fever kozhikode dead body found roadside

കൈ അറുത്തുമാറ്റിയും മുഖം വികൃതമാക്കിയും പെരിയാർ തീരത്ത് നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം സംബന്ധിച്ച് ദുരൂഹത ഏറുന്നു. യുവതിയെ ആരെങ്കിലും അപായപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാണോ, അതോ ആത്മഹത്യയാണോ, എന്നത് സംബന്ധിച്ചാണ് ഇപ്പോൾ ദുരൂഹതകൾ പരക്കുന്നത്. മൃതദേഹം ആരുടേതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

മരിച്ച് നാല് ദിവസത്തോളം പഴക്കമുള്ള നാൽപ്പത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. പൂർണ നഗ്നമായ മൃതദേഹത്തിൽ നിന്ന് യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.

ശരീരത്തിൽ നിന്ന് വലത് കൈയ്യും, തലയും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുഖം വികൃതമാക്കപ്പെട്ടിരുന്നു.

ഇന്നലെ വൈകീട്ട് 5.30 ഓടെ  വേട്ടമ്പാറ അയിനിച്ചാൽ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് വിധയമേക്കും.

mystery revolves around the dead body got from periyar

NO COMMENTS

LEAVE A REPLY