എറണാകുളം-രാമേശ്വരം ട്രെയിൻ ഇന്ന് മുതൽ

Ernakulam Rameswaram train from today onwards

യാത്രക്കാരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എറണാകുളം-രാമേശ്വരം ട്രെയിനിന് ഞായറാഴ്ച പച്ചക്കൊടി ഉയരും. വൈകുന്നേരം നാലിന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന പ്രതിവാര ട്രെയിൻ (നമ്പർ 06035) തിങ്കളാഴ്ച പുലർച്ചെ നാലിന് രാമേശ്വരത്തെത്തും. ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി ജങ്ഷൻ, ഉടുമൽപേട്ട്, പഴനി, ദിണ്ഡിഗൽ ജങ്ഷൻ, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിങ്കളാഴ്ച രാത്രി 10നാണ് മടക്ക സർവിസ് (06036). ചൊവ്വാഴ്ച രാവിലെ 10.15ന് എറണാകുളം ജങ്ഷനിലെത്തും.

 

Ernakulam Rameswaram train from today onwards

NO COMMENTS

LEAVE A REPLY