ഉധംപൂർ – റംബാൻ തുരങ്കപാത തുറന്ന് നൽകി

ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങൾക്കായി തുറന്ന് കൊടുത്തു. ജമ്മു – ശ്രീനഗർ ദേശീയപാതയാണ് ഇന്ന് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തുരങ്കത്തിൽ സ്ഥാപിച്ച ഉദ്ഘാടന ഫലകം അനാശ്ചാദനം ചെയ്ത പ്രധാനമന്ത്രി പ്രത്യേക വാഹനത്തിൽ തുരങ്കത്തിനുള്ളിലൂടെ സഞ്ചരിച്ചു.

ജമ്മു കശ്മീർ ഗവർണർ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടക്കമുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. പ്രധാനമന്ത്രിയുടെ വരവിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഈ പാത യാഥാർത്ഥ്യമായതോടെ ജമ്മുകാശ്മീർ പാതയിലെ യാത്രാ സമയം രണ്ടര മണിക്കൂർ ലാഭിക്കാം.

NO COMMENTS

LEAVE A REPLY