ഉധംപൂർ -റംബാൻ തുരങ്കപാത ഇന്ന് തുറക്കും

Chenani-Nashri-tunnel

ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ തുരങ്കപാത ഇന്ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കും. ജമ്മു-ശ്രീനഗർ ദേശീയപാതയാണ് ഇന്ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. 10.89 കിലോമീറ്റർ ഉധംപൂർ -റംബാൻ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തുറന്ന് നൽകുക. പ്രധാനമന്ത്രിയുടെ വരവിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഈ പാത യാഥാർത്ഥ്യമായതോടെ ജമ്മുകാശ്മീർ പാതയിലെ യാത്രാ സമയം രണ്ടര മണിക്കൂർ ലാഭിക്കാൻ തുരങ്കം കാരണമാകും.

NO COMMENTS

LEAVE A REPLY