വിദേശ സൈനികർ രാജ്യം വിടണമെന്ന അഫ്ഗാൻ താലിബാന്റെ നിലപാടിനെ പിന്തുണച്ച് റഷ്യ

0
14
Russia Backs Afghan Taliban Demand

വിദേശ സൈനികർ രാജ്യം വിടണമെന്ന അഫ്ഗാൻ താലിബാെൻറ രാഷ്ട്രീയ നിലപാടിനെ പിന്താങ്ങി റഷ്യയുടെ ഉന്നത നയതന്ത്ര പ്രതിനിധി. ഒരു അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഫ്ഗാനിസ്താനിന് വേണ്ടിയുള്ള റഷ്യൻ പ്രസിഡൻറ് വഌഡിമർ പുടിെൻറ പ്രത്യേക പ്രതിനിധിയായ സമിർ കബുലോവ് ഇക്കാര്യം പറഞ്ഞത്.

വിദേശ സൈനികർ രാജ്യം വിടണമെന്ന അഫ്ഗാൻ താലിബാെൻറ കാലങ്ങളായുള്ള ആവശ്യം ന്യായമാണ്. പ്രശ്‌നം പരിഹരിക്കാനായി ഏപ്രിൽ മധ്യത്തിൽ മോസ്‌കോയിൽ നടത്താനിരുന്ന ചർച്ച ബഹിഷ്രിച്ചുകൊണ്ട് അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യയുടെ പരിശ്രമങ്ങൾ യു.എസ് തകർക്കുകയാണെന്നും റഷ്യൻ പ്രതിനിധി പറഞ്ഞു.

Russia Backs Afghan Taliban Demand

NO COMMENTS

LEAVE A REPLY