ബിവറേജസിന്‌ മുന്നിലെ ക്യൂ; വഴി നടക്കാനാകാതെ യാത്രക്കാർ

തിരുവനന്തപുരം ചിറയിൻകീഴ് വലിയകട ശാർക്കര ക്ഷേത്രം റോഡിലെ ബിവറേജസിനു മുന്നിലെ ക്യൂ യാത്ര തടസം സൃഷ്ടിക്കുന്നതായി പരാതി. ആറ്റിങ്ങൽ ഉൾപെടെ സമീപ പ്രദേശങ്ങളിലെ മദ്യ വിൽപന ശാലകൾ അടച്ചതോടെ ഇന്ന് രാവിലെ മുതൽ ഇവിടെ വലിയത്തിരക്കാണ്. ഇത് ടൗണിൽ രൂക്ഷമായ ഗതാഗത തടസങ്ങൾ സൃഷ്ടിക്കുന്നതായി വഴിയാത്രക്കാരും വാഹന യാത്രക്കാരും പരാതിയുമായി രംഗത്ത്.

NO COMMENTS

LEAVE A REPLY