വിമാനത്തിൽ എയർ ഹോസ്റ്റസിനെ ശല്യം ചെയ്ത ഇന്ത്യൻ വംശജർ അറസ്റ്റിൽ

two men arrested from indian airlines for harassing air hostess

എയർ ഇന്ത്യ വിമാനത്തിൽ എയർ ഹോസ്റ്റസിനെ ശല്യം ചെയ്ത ബ്രിട്ടീഷുകാരായ രണ്ട് ഇന്ത്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ജസ്പൽ സിങ്, ചരൺദീപ് ഖൈറ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

യാത്രക്കിടയിൽ ഹോസ്റ്റസിനോട് ഇരുവരും ഭക്ഷണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഭക്ഷണം നൽകാൻ വൈകിയതിനെ തുടർന്ന് ഹോസ്റ്റസിനോട് തുടർച്ചയായി അശ്ലീല ഭാഷയിൽ സംസാരിച്ചു കാണ്ടേയിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

two men arrested from indian airlines for harassing air hostess

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews