ഷാജി കൈലാസ്-രൺജി പണിക്കർ- മോഹൻലാൽ കൂട്ടുകെട്ടിൽ പുതു ചിത്രം വരുന്നു

mohanlal to team up with hit makers shaj kailas and renji panicker

ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടികെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. മോഹൻലാലാണ് ചിത്രത്തിൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക.

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് രൺജി പണിക്കർ കൂട്ടുകെട്ടിൽ ചിത്രം വരുന്നത്. 2012 ൽ ഇറങ്ങിയ കിങ്ങ് ആന്റ് കമ്മീഷ്ണറാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മോഹൻലാൽ-ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിന് ഉണ്ടാകും.

2018 ലാണ് ചിത്രീകരണം ആരംഭിക്കുകയുള്ളുവെന്നും, ചിത്രത്തിന്റെ പ്രരംഭ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്ത്. മുരളി ഗോപി തിരക്കഥ രചിച്ച മാഹൻലാൽ ചിത്രമായി ലൂസിഫറിന്റെ പ്രചരണാർത്ഥം ഇന്നലെ തേവരയിൽ മൂവരും വിളിച്ച പ്രസ് മീറ്റിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. പ്രസ് മീറ്റിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പങ്കെടുത്തു.

mohanlal to team up with hit makers shaj kailas and renji panicker

NO COMMENTS

LEAVE A REPLY