ഇനി ഡിടിഎച്ചും ഫ്രീ ആയി നൽകുമോ ജിയോ ?

JIO DIGITAL LIFE

ടെലികോം രംഗത്തും ഡിടിഎച്ച് സേവന രംഗത്തും തരംഗമാകാൻ ജിയോ. ജിയോ സെറ്റ് ടോപ് ബോക്‌സുകളുടെ ലീക്ക്ഡ് ഇമേജുകൾ പുറത്തുവന്നതോടെയാണ് റിലയൻസ് ഗ്രൂപ്പ് ഡിടിച്ച് രംഗത്തും പിടിമുറുക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പരക്കുന്നത്.

ജിയോയുടെ ലോഗോയുള്ള ചതുരാകൃതിയിലുള്ള നീല ബോക്‌സിന്റെ ചിത്രമാണ് ലീക്ക് ആയിരിക്കുന്നത്. ഓഡിയോ വീഡിയോ ഔട്ട്പുട്ടിനൊപ്പം എച്ച്ഡിഎംഐ, യുഎസ്ബി, സ്റ്റാൻഡേർഡ് കേബിൾ കണക്ടർ ഉൾപ്പെടെ നിരവധി പോർട്ടുകളും ഡിവൈസിലുണ്ട്. ബ്രോഡ്ബാൻഡ് കണക്ഷനായുള്ള ഈതർനെറ്റ് പോർട്ട് ആണ് മറ്റൊരു സവിശേഷത.

ജിയോ ഫൈബർ സർവീസിലൂടെ 1ജിബിപിഎസ് വേഗതയിൽ അതിവേഗ ഇന്റർനെറ്റും അവതരിപ്പിക്കുമെന്ന് നേരെത്തെ കമ്പനി പറഞ്ഞിരുന്നു. മൊബൈൽ ഡേറ്റയെ പോലെ ജിയോ ഡിടിഎച്ചും 90 ദിവസം സൗജന്യ സേവനം നൽകുമെന്നും വാർത്തയുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE