മംഗളം അജിത് കുമാർ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

”ഹണി ട്രാപ്പ്” കേസില്‍ ചാനല്‍ സി ഈ ഓ അജിത് കുമാർ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മുൻ മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട കേസിൽ ആണ് അറസ്റ്റ്. ഇന്ന് രാവിലെ വിവാദ ചാനലിലെ മേധാവിയും സി.ഇ.ഒ.യുമായ അജിത്ത് കുമാർ അടക്കം ഏഴ് പേരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ഇതിൽ രണ്ട് പേരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ചാനൽ മേധാവി അജിത് കുമാർ, എസ് വി പ്രദീപ് ,  മുഹമ്മദ്  ഫിറോസ്, എം ബി സന്തോഷ്, ജയചന്ദ്രൻ എന്നിവരുടെ അറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. എന്നാൽ മന്ത്രിയുമായി ഫോണിൽ സംസാരിച്ച വനിതാ മാധ്യമപ്രവർത്തക ചോദ്യം ചെയ്യലിനു ഹാജരായില്ല.

അറസ്റ്റിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.

ഹൈക്കോടതിയിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് അറസ്റ്റ്. ഇവരുടെ അറസ്റ്റിനെ ഹൈക്കോടതി തടഞ്ഞിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റിന്  സാധ്യതയുണ്ടെന്ന നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ‌കൂർ ജാമ്യം തേടിയത്.

NO COMMENTS

LEAVE A REPLY