മൈൽഡ് ഹൈബ്രിഡ് വാഹനങ്ങളുടെ സബ്‌സിഡി കേന്ദ്ര സർക്കാർ ഒഴിവാക്കി

centre removes subsidy for mild hybrid vehicles

ഭാരത് സ്റ്റേജ് 3 വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ പെട്രോൾഡീസൽ ഇതര വാഹനങ്ങൾക്ക് നൽകി വന്നിരുന്ന FAME (ഫാസ്റ്റ് അഡോപ്ഷൻ ആൻഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്) സബ്‌സിഡി കേന്ദ്ര സർക്കാർ പിൻവലിച്ചു. ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്, സമ്പൂർണ ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇനി ഫെയിം സബ്‌സിഡി ലഭിക്കുക.

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ സിയാസും എർട്ടിഗയുമാണ് മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജിയിൽ ഇന്ത്യൻ നിരത്തിലുള്ളവരിൽ പ്രമുഖർ. ഫെയിം സബ്‌സിഡി പിൻവലിച്ചതോടെ ഈ രണ്ട് മോഡലുകളുടെയും വില ഉയരാനാണ് സാധ്യത.

ഹൈബ്രിഡ്/ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി 29000 രൂപയും കാറുകൾക്ക് പരമാവധി 1.38 ലക്ഷം രൂപയുമാണ് ഫെയിം സബ്‌സിഡി നൽകുന്നത്.

centre removes subsidy for mild hybrid vehicles

NO COMMENTS

LEAVE A REPLY