നോട്ട് ക്ഷാമത്തിന് കാരണം ചരക്ക് വാഹന സമരം

truck strike

സംസ്ഥാനത്തെ നോട്ട് ക്ഷാമത്തിന് കാരണം ചരക്ക് വാഹന സമരമെന്ന് ആർബിഐ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർക്കാണ് ആർബിഐ മറുപടി നൽകിയത്. കരാറെടുത്ത ട്രക്കുകളിലാണ് ആർബിഐ പണം എത്തിക്കുന്നത്. ഇത് തടഞ്ഞതിനാലാണ് പണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നതെന്നും ആർബിഐ വ്യക്തമാക്കി. എന്നാൽ ഈ പ്രശ്‌നം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും ആർബിഐ.

സംസ്ഥാനത്ത് നോട്ട് ക്ഷാമം നിലനിൽക്കുന്നതായി ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞിരുന്നു. ട്രഷറികളിൽ പണമില്ലെന്നും ശമ്പള പെൻഷൻ വിതരണം താറുമാറായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY