Advertisement

‘ഒരു ചായയ്ക്ക് എന്താ വില ? ‘ കൈകോർക്കാം വില ഏകീകരണത്തിനായി

April 4, 2017
Google News 1 minute Read

സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിഷയമാണ് ഹോട്ടലുകൾ ഈടാക്കുന്ന തോന്നിയ വിലകൾ. കാലകാലമായി ഹോട്ടൽ മേഖലയിൽ തുടർന്നു പോരുന്ന ഈ സമ്പ്രദായം ഇനിയും തുടരണോ…? ഹോട്ടൽ ഭക്ഷണ വില ഏകീകരണം ഇനിയും വൈകിക്കുന്നതെന്തിന്…?

ഹോട്ടൽ മേഖലയിൽ നടക്കുന്ന തീവെട്ടി കൊള്ളയ്‌ക്കെതിരെ ട്വന്റിഫോർന്യൂസ് പരമ്പര ആരംഭിക്കുന്നു. ഒരേ ഉത്പന്നത്തിന് വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്ത വില ഈടാക്കുന്നത് തുറന്ന് കാട്ടുകയാണ് ട്വന്റിഫോർന്യൂസ് പരമ്പരയിലൂടെ…

Read More : ഒരു മീൻ വറുത്തതിന് ആയിരം രൂപ ! കോട്ടയത്തെ ഹോട്ടൽ ബിൽ ചർച്ചയാകുന്നു

കൊച്ചിയിലെ കടവന്ത്രയിൽ തൊട്ടടുത്തുള്ള മൂന്ന് ഹോട്ടലുകളിൽ നിന്ന് ചായയ്ക്ക് ഈടാക്കുന്നത് മൂന്ന് വ്യത്യസ്ത വിലകളാണ്. ഒരിടത്ത് 8 രൂപ എങ്കിൽ മറ്റൊരിടത്ത് 10 ഉം 15 ഉം ആണ് വില. 10 മീറ്റർ മാത്രം വ്യത്യാസത്തിലാണ് ഈ മൂന്ന് ഹോട്ടലുകൾ. കൊച്ചിയലെതന്നെ ഏറ്റവുമധികം ആളുകൾ ദിവസവും വന്നുപോകുന്ന ലുലുമാളിലെ ഒരു റസ്‌റ്റോറന്റിൽ ചായയുടെ വില 100 രൂപ.

ഇത് കേവലം കൊച്ചിയിലോ കോട്ടയത്തോ ഒതുങ്ങുന്നതല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന ഇത്തരം കൊള്ളകൾ തുറന്നുകാട്ടുകയാണ് പരമ്പര. ഈ പരമ്പരയിൽ നിങ്ങൾക്കും പങ്കാളികളാകാം. നിങ്ങളുടെ അനുഭവങ്ങൾ ട്വന്റിഫോറിനോട് പങ്കുവയ്ക്കൂ…
വില ഏകീകരണം നടപ്പിലാക്കാൻ ഒരുമിച്ച് കൈകോർക്കാം…

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here