വിഷു ഈസ്റ്റർ വിപണി പൊള്ളും

vegetable price hiked vegetable price hike

കേരളത്തിലേക്കുള്ള ചരക്ക് നീക്കം നിലച്ചതോടെ വിഷു-ഈസ്റ്റർ വിപണി പൊള്ളും. ചരക്കു വാഹന സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് അവശ്യ സാധനങ്ങളുടെ വില കൂടുന്നത്. സമരം തുടർന്നാൽ വിഷു-ഈസ്റ്റർ വിപണിയിൽ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും ക്ഷാമം നേരിടും.

ഇൻഷുറൻസ് പ്രീമിയം വർദ്ധനയ്‌ക്കെതിരെ കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളി ലും പുതുച്ചേരിയിലും ചരക്കുവാഹന ഉടമകൾ അനിശ്ചിതകാല സമരം നടത്തുക യാണ്. ചെറുതും വലുതുമായ 25 ലക്ഷം ചരക്ക് വാഹനങ്ങളാണ് പണിമുടക്കുന്നത്. ഇന്ന് മുതൽ എൽപിജി മേഖലയിലെ മുഴുവൻ ടാങ്കറുകളും പണിമുടക്കിൽ പങ്ക്‌ചേരും.

NO COMMENTS

LEAVE A REPLY