വാത്മീകിയ്‌ക്കെതിരെ പരാമർശം; രാഖി സാവന്ത് മാപ്പ് പറഞ്ഞു

rakhi savanth non bailable warrant against rakhi sawant

രാമായണം രചിച്ച വാത്മീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ ബോളിവുഡ് താരം രാഖി സാവന്ത് മാപ്പ് പറഞ്ഞു. ലുധിയാന കോടതി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനിടയിലാണ് താരത്തിന്റെ ക്ഷമാപണം. നേരത്തേ കോടതി ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും രാഖി ഹാജരായിരുന്നില്ല. തുടർന്ന് രാഖിയ്ക്ക് നേരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വാൽമീകിക്കെതിരെ മോശം പരാമർശം നടത്തിയെന്നും അത് വാൽമീകി വിഭാഗത്തിൽ പെട്ടവരുടെയും മതവികാരത്തെ വൃണപ്പെടുത്തി യെന്നും ആരോപിച്ച് രാഖിയ്്‌ക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE