ജോലിക്കാരി മരണത്തിന് മുമ്പിൽ പിടയുമ്പോഴും വീഡിയോ പകർത്തി വീട്ടുടമ

എന്ത്കണ്ടാലും മൊബൈലിൽ പകർത്താൻ വെമ്പുന്ന പുതിയ സംസ്‌കാരത്തിൽ മനുഷ്യത്വംപോലും ഇല്ലാതാകുന്നു. സുന്ദരമായ ദൃശ്യങ്ങൾ മാത്രമല്ല, സാഹസിക കൃത്യങ്ങളും പകർത്തുന്നത് പതിവാകുന്നതിനിടെ കണ്ണില്ലാത്ത ക്രൂരതകളും വാർത്തയാകുന്നു.

വീട്ട്‌ജോലിക്കാരി മരണത്തിന് മുന്നിൽ പിടയുമ്പോൾ അത് മൊബൈലിൽ പകർത്താൻ വെമ്പുന്ന ഉടമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഴാം നിലയിൽനിന്ന് ജോലിക്കാരി താഴേക്ക് പതിക്കുമ്പോഴാണ് ഉടമ തമാശ പറഞ്ഞും വീഡിയോ പകർത്തിയും രസിക്കുന്നത്. കുവൈറ്റിലാണ് സംഭവം.

ബാൽക്കണിയിൽ ഒരു കൈകൊണ്ട് തൂങ്ങി നിൽക്കുന്ന യുവതി സഹായിക്കണേ എന്ന് കരയുമ്പോഴും ഉടമ രക്ഷിക്കാൻ തയ്യാറാകുന്നില്ല. വീട്ടുജോലിക്കാരിയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വീട്ട്‌ജോലിക്കാരി മരിച്ചാൽ അതിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ വരാതിരിക്കാനാണ് വീഡിയോ പകർത്തിയത്െന്നാണ് ഉടമ പറയുന്നത്.

NO COMMENTS

LEAVE A REPLY