വിഐപിയ്ക്ക് വേണ്ടി ആംബുലൻസ് തടഞ്ഞു; പ്രതിക്കൂട്ടിലായി പോലീസ്

വി.ഐ.പിക്ക് കടന്നു പോകാനായി ഡൽഹിയിൽ ആംബുലൻസ് തടഞ്ഞു വച്ചു. ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിന് സമീപം ശനിയാഴ്ചയായിരുന്നു പരിക്കേറ്റ കുട്ടിയുമായി വരുന്ന ആംബുലൻസാണ് പോലീസ് തടഞ്ഞ് വച്ചത്. സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ വൈറലാണ്.

ഗതാഗത തടസ്സമുണ്ടാക്കി, ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ് ആംബുലൻസി നടഞ്ഞത്. വാഹനം കടത്തി വിടാൻ പോലീസിനോട് ആളുകൾ ആവശ്യപ്പെടുന്ന തായും വീഡിയോയിൽ കാണാം. മലേഷ്യൻ പ്രധാനമന്ത്രിയ്ക്ക് കടന്ന് പോകാനാണ് ആംബുലൻസ് തടഞ്ഞത്.

പ്രോട്ടോക്കോൾ പ്രകാരമാണ് തങ്ങൾ പെരുമാറിയതെന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് പ്രതികരിച്ചത്. ഏതാനും മിനുട്ടുകൾ മാത്രമാണ് വാഹനം തടഞ്ഞതെന്നും പോലീസ്.

NO COMMENTS

LEAVE A REPLY