ഏനാത്ത് ബെയിലി പാലം തയ്യാര്‍

ഏനാത്ത് പാലത്തിന്റെ ബലക്ഷയം മൂലം യാത്രാദുരിതം നേരിട്ട ജനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. കരസേനയുടെ ബെയിലി പാലത്തിന്റെ നിര്‍മ്മാണം ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. പാലത്തിലൂടെ കരസേനയുടെ വാഹനം പരീക്ഷണ ഓട്ടം നടത്തി. ഉടന്‍തന്നെ പൊതു ജനങ്ങള്‍ക്കായി പാലം തുറന്ന് കൊടുക്കും. ചെറിയ വാഹനങ്ങള്‍ ഇത് വഴി കടത്തി വിടുമെന്നാണ് സൂചന.

imageആറ്റില്‍ വെള്ളമുയര്‍ന്നാല്‍ അപ്രോച്ച് റോഡിന്റെ അടിയില്‍ക്കൂടി വെള്ളം ഒഴുകിപ്പോകുന്നതിന് ഹ്യൂം പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അപകടത്തിലായ പാലത്തിന്റെ ബലക്ഷയത്തിലായ തൂണുകള്‍ മാറ്റുന്നതിനുള്ള താത്കാലിക ഇരുമ്പുതൂണ് സ്ഥാപിക്കുന്നതിന് പ്‌ളാറ്റ്‌ഫോം നിര്‍മിക്കുന്നതിനുള്ള നടപടിയും തുടങ്ങി കഴിഞ്ഞു.

NO COMMENTS

LEAVE A REPLY