ബിഗ് റിലീസിനൊരുങ്ങി മോഹൻലാലിന്റെ 1971 ബിയോണ്ട് ബോർഡേഴ്‌സ്

beyond borders gear up for big release

മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്‌സ് ബിഗ് റിലീസിനൊരുങ്ങുന്നു. കേരളത്തിൽ 200 ൽ പരം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം മലയാളത്തിന് പുറമേ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഇറക്കും.

ഇതിന് പുറമേ, തെലുങ്ക് താരം അല്ലു സിരീഷ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ മലയാള ചിത്രവും കൂടിയാണ് 1971 ബിയോണ്ട് ബോഡേഴ്‌സ്.

beyond borders gear up for big release

ഇതുവരെയുള്ള കണക്കനുസരിച്ച് മോഹൻലാലിന്റെ പുലി മുരുഗനാണ് ഏറ്റവും കൂടുതൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. 214 സ്‌ക്രീനുകളിലാണ് പുലിമുരുകൻ പ്രദർശിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദർ 180 ൽ പരം സ്‌ക്രീനുകളിലാണ് പ്രദർശിപ്പിച്ചത്. എന്നാൽ ഇതിനെ കടത്തിവെട്ടി രണ്ടാം സ്ഥാനം പിടിച്ചിരിക്കുകയാണ് 202 ൽ പരം സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന 1971 ബിയോണ്ട് ബോഡേഴ്‌സ്.

beyond borders gear up for big release

ചിത്രത്തിൽ കട്ടുകളൊന്നും ഇല്ലാതെ സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകിയതും മറ്റൊരു പ്രത്യേകതയാണ്. മേജർ രവി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് റെഡ് റോസ് ക്രിയേഷൻസാണ്. ചിത്രം ഏപ്രിൽ 7 ന് പുറത്തിറങ്ങും.

beyond borders gear up for big release

NO COMMENTS

LEAVE A REPLY