സിറിയയിലെ രാസായുധ ആക്രമണം; അപലപിച്ച് ലോക രാഷ്ട്രങ്ങൾ

chemical attack in syria

സിറിയയിലെ രാസായുധാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. അക്രമണത്തെ അമേരിക്ക, ഫ്രാൻസ്, തുർക്കി, തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അപലപിച്ചു.

അക്രമണം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. അക്രമണം യുദ്ധക്കുറ്റമാണ്. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദിനെ അനുകൂലിക്കുന്ന റഷ്യയും ഇറാനും ഇതിന് ഉത്തരം നൽകേണ്ടി വരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സൺ പറഞ്ഞു.

NO COMMENTS

LEAVE A REPLY