ഹണി ട്രാപ്പ് ; ചാനൽ പ്രവർത്തകർ റിമാൻഡിൽ

AJITH CEO

മന്ത്രി എ കെ ശശീന്ദ്രനെ ഹണി ട്രാപ്പ്ൽ കുടുക്കിയ വിവാദ ചാനൽ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു.  മംഗളം സി ഈ ഓ അജിത് കുമാർ ,കെ. ജയചന്ദ്രൻ എന്നിവരെ ഒരു ഭിവസത്തേക്കും , ഫിറോസ് സാലി മുഹമ്മദ് ,എസ് വി പ്രദീപ് , എം ബി സന്തോഷ് എന്നീവരെ 15 ദിവസത്തേക്കും റിമാൻഡ് ചെയ്തു. പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ. മാധ്യമ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് നാളെ ഓപ്പൺ കോടതിയിൽ വാദം കേൾക്കാമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു .

പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇരു കൂട്ടരുടെയും വാദം നാളെ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ( III ) കോടതിയിൽ നടക്കും.

 

honey trap; channel workers remanded

NO COMMENTS

LEAVE A REPLY