ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാരസമരം ഇന്ന്

നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ എല്ലാവരേയും പിടികൂടണം എന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയടക്കം പതിനഞ്ചംഗ സംഘം ഇന്ന് നിരാഹാരത്തിന്. രാവിലെ 10.30ന് സമരം ആരംഭിക്കും.

ജിഷ്ണുവിന്റെ സഹപാഠികളും സമരത്തില്‍ പങ്കെടുക്കും. ഡിജിപി ഓഫീസിന് മുന്നിലാണ് സമരം. ഇവിടെ സമരം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണെങ്കില്‍ നീക്കട്ടെ എന്നും മഹിജ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY