ജിഷ്ണുവിന്റെ ബന്ധുക്കളെ ആക്രമിച്ച സംഭവം അന്വേഷിക്കും: ഐജി

ig manoj abraham

ജിഷ്ണുവിന്റെ ബന്ധുക്കളെ ആക്രമിച്ച സംഭവം അന്വേഷിക്കുമെന്ന് ഐജി മനോജ് എബ്രഹാം. സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റയെ വിഎസ് ഫോണില്‍ വിളിച്ച് ശകാരിച്ചു. ആശുപത്രിയില്‍ ചെന്ന് മഹിജയെ കാണാന്‍ മുഖ്യമന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട്.

മ്യൂസിയം എസ് ഐ മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ മഹിജയെകാണാനെത്തിയപ്പോഴാണ് ഐജി  അന്വേഷണം നടത്തുമെന്ന് അറിയിച്ചത്. ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല. സമരത്തിന് എത്തിയവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഐജി അറിയിച്ചു.

എന്നാല്‍ ഐജിയ്ക്കെതിരെ ആശുപത്രി വളപ്പില്‍ പ്രതിഷേധം നടക്കുകയാണ്.  പോലീസ് നടപടി ന്യായീകരിക്കാനാവില്ലെന്ന് പ്രതിപക്ഷവും പറഞ്ഞിട്ടുണ്ട്. വിഎം സുധീരനടക്കമുള്ളവര്‍ ഇപ്പോള്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ഉണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE